2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കുഞ്ഞാപ്പുവിന്റെ നിര്‍ദേശം പ്രകാരം ഒരറിയിപ്പ് !

കുഞ്ഞാപ്പു 

കുഞ്ഞാപ്പുവിന്റെ നിര്‍ദേശം മാനിച്ച് മുഖബുക്കില്‍ നേരിട്ട് പോസ്ററലും കമന്റലും നിര്‍ത്തുകയാണ് ! 
അതിലും കുഞ്ഞാപ്പുവിന് സംശയം  "സിഗരറ്റു വലി നിറുത്തിയ മാതിരി ആവുമോ" ആവില്ലായിരിക്കും എന്ന് കരുതാം! അങ്ങിനെ ചോദിച്ചതിന് അവനെ കുറ്റം പറയാന്‍ പറ്റൂല അവന്റെ സംശയം ന്യായമാണ് . 48 കൊല്ലത്തെ ജീവിത ഓട്ടങ്ങള്‍കിടയില്‍ 50 കൂടുതല്‍ പ്രാവശ്യം കുഞ്ഞാപ്പുവിനെ സാക്ഷിയാക്കി സിഗരറ്റു വലി നിറുത്തിയിട്ടുണ്ട്.
ഇപ്പൊ നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാവും "ആരാണ് ഈ കുഞ്ഞാപ്പു" എന്ന് . അത് ഞ്യായം! പഹയന്‍ ഇന്റെ ഒരു ബാല്യകാല ചങ്ങായി ആണ്. പഹയന്‍ എന്റെ കൂടെ സ്കൂളുകളിലോ മദ്രസകളിലോ പഠിച്ചിട്ടില്ല പിന്നെ എങ്ങിനെ എവിടം മുതല്‍ എന്റെ ചങ്ങായി ആയി കൂടി എന്ന് പടച്ചോന് മാത്രമേ അറിയൂ. കടലാസ്സുകള്‍ ചുരുട്ടി കൂട്ടി ഉണ്ടയാക്കി അത് ചാക്കും നൂല്‍ കൊണ്ട് വരിഞ്ഞു കെട്ടി കുടുബോള്‍ കളിച്ചു നടന്നിരുന്ന കാലം മുതല്‍ പഹയന്‍ ഇന്റെ ചങ്ങായി ആണ്.
പഹയന്റെ  ബിരുധാന്ധബിരുധം നാലാം ക്ളാസ്സും ഗുസ്ഥിയുമാണ് ന്നാലും !!! മാപ്പിള പാട്ടിനെ കൊന്ന് കൊലവിളിച്ച ഒരു ആല്‍ബത്തിലെ പാട്ടിലെ വരി "ശുക്കൂര്‍ സുന്ദരനാ ഓനൊരു വല്ലാത്ത സംഭവമാ" അത് പോലെ കുഞ്ഞാപ്പു സുന്ദരന്‍ എല്ലങ്ങിലും (അസൂയ) പഹയനൊരു സംഭവമാണ്. ഭൂമിലയാളത്തില്‍ മൂപര്‍ക്ക് അറിവില്ല്യാത്ത ഒരു സങ്ങ്തീം ഇല്ല്യ. കുഞ്ഞാപ്പുവിന് എല്ലാത്തിനെ പറ്റിയും കുഞ്ഞാപ്പുവിന്റെതായ ചിന്തനങ്ങള്‍ ഉണ്ട്.
കുഞ്ഞാപ്പു കഥകള്‍ മങ്ങാട്ടച്ചന്റെയും കുഞ്ഞായി മുസ്ലിയാരുടെയും കഥകള്‍ പോലെ കുറെ ഉണ്ട് അതെല്ലാം വഴിയെ ബ്ലോഗാക്കാം ഇപ്പൊ വന്ന കാര്യം പറയാം. രണ്ട് ദിവസം മുന്പ് കുഞാപ്പുമായി നേരില്‍ ചാറ്റിയപ്പോള്‍ മുഖബുക്ക് കഥകളും ബ്ലോഗ്‌ കഥകളും ചാറ്റുക ഉണ്ടായി അതില്‍ കുഞ്ഞാപ്പു തോണ്ടി കാണിച്ചു തന്ന സങ്ങതികളില്‍ ഒന്ന് മുഖബുക്കിലെ ഇസ്പതിനായിരം ഗ്രൂപ്കളില്‍ കൂടിയുള്ള ഇടങ്ങറ്‌. ഇന്നേവരെ ഞാനായിട്ട് ഒരു ഗ്രൂപും തുടങ്ങിയിട്ടില്ല പക്കേങ്ങിലും വിരിലില്‍ എണ്ണാവുന്നതിലും കൂടുതല്‍ ഗ്രൂപുകളുടെ അഡ്മിന്‍ ആണ് ഈ വിനീധന്‍. അതുകൊണ്ടുള്ള എടങ്ങേറ് കുറച്ചൊന്നും എല്ല. ഓരോരോ ഗ്രൂപ്പില്‍ പോയി സ്റ്റാറ്റസ് പോസ്റ്റാനും ഓടിനടന്ന് പോസ്റ്റുകള്‍ക്ക്‌ കമന്റാനും ഉള്ള എടങ്ങേറ് പറഞ്ഞപ്പോള്‍ കുഞ്ഞാപ്പു തന്ന ഫുദ്ധിയാണ് .
മുഖബുക്കില്‍ ലൈക്കാം ശെയറാം പക്കേങ്ങില് പോസ്ററലും കമന്റലും പാടില്ല. മൂപരുടെ ഉപദേശം മുഖബുക്കിലെ പോസ്റ്റുകളും കമന്റുകളും എന്നും വായിക്കുക എന്നിട്ട് എല്ലാത്തിനും കൂടിയുള്ളവ കമന്റായും സ്റ്റാറ്റസ് ആയും എല്ലാം കൂടി കൂട്ടി കുഴച്ച് ആഴ്ചയില്‍ ഒന്ന് വീതം ആനവായില്‍ അമ്പായങ്ങ പോലുള്ള ഓരോ ബ്ലോഗുണ്ടാക്കി പോസ്റ്റിയാല്‍ മതി എന്നാണ്.
ഒന്ന് ഇരുത്തി ചിന്തിച്ചപോള്‍ എനിക്കും തോന്നി അതാണ്‌ നല്ലത് എന്ന് കാരണം 3 ദിവസം എമ്ര്‍ജിംങ്ങ് കേരളയുടെ പേരില്‍ മുഖബുക്കിലെ ഗ്രൂപായ ഗ്രൂപിലെല്ലാം ഓടിനടന്ന് കമന്റിയും പോസ്റ്റിയും അര്‍മാദിച് ഹരം പിടിച്ച് വരികയായിരുന്നു അപോഴാതാ സുരേഷ് ഗോപിയുടെ കോടീശ്വരന്‍ പരിപാടിയെ പോലെ "ദാ വന്നു ദേ പോയി" എന്ന സ്റ്റൈലില്‍ നമ്മുടെ സര്‍ക്കാര്‍ എല്ലാം കൂടി കെട്ടി പൂട്ടി വെച്ചത്. ഇതെല്ലാം ഉമ്മച്ചന്റെ ഓരോ തമാശ എല്ലാതെ എന്താ പറയ!!!!!!!!!!!!!!!!
അത്  കൊണ്ട് സുഹ്ര്തുകളെ ഇനി മുതല്‍ കുഞ്ഞാപ്പുവിന്റെ നിര്‍ദേശം മാനിച്ച് മുഖബുക്കില്‍ നേരിട്ട് പോസ്ററലും കമന്റലും ചെയുന്നതല്ല. (എത്ര കാലത്തേക്ക് എന്ന് ആര്‍ക്കറിയാം) എല്ലാം ബ്ലോഗിലൂടെ മാത്രം.

ബ്ലോഗ്‌ കുത്തി ടൈപ്പാന്‍ കുഞ്ഞാപ്പുവിന്റെ  കൂടെ മുഖബുക്കിലെ ചങ്ങായിമാരായ നിങ്ങളും എനിക്ക് ഉത്തേജനം നല്‍കുമെന്ന അതിമോഹത്തോടെ ( ഈ മോഹങ്ങള്‍ ഒക്കെയും വെറുതെ ആണെങ്ങിലും വെറുതെ മോഹിക്കുവാന്‍ മോഹം)  സലിം മൊയ്തീന്‍ എന്ന ബല്ലാത്ത പഹയന്‍!!!!!!!!!!! 
  
       
       
   

4 അഭിപ്രായങ്ങൾ:

  1. ബല്ലാത്ത പഹയന്‍ !!! കലക്കീട്ടാ ... എഴുത്ത് പെരുത്ത്‌ ഇഷ്ട്ടായി ..പിന്നെ ഏതു കുഞ്ഞാപ്പു പറഞ്ഞാലും മുഖ ബുക്ക്‌ മറന്നുള്ള കളി നമുക്ക് ബേണ്ട... ഇങ്ങള് ബരീം ... ഞങ്ങള്‍ കാത്തിരിക്കും മുഖ ബുക്കിലെ നിങ്ങളുടെ കമന്റ്‌നായി ... സസ്നേഹം ആഷിക് ,തിരൂര്‍ .

    മറുപടിഇല്ലാതാക്കൂ
  2. ആഷിക്ക് തിരൂര്‍ ഒരു പയേ ചെങ്ങായിന്റെ നിര്‍ദേശം എല്ലെ ! കൊര്ചീസം ഇങ്ങനെ പോട്ടെ !

    മറുപടിഇല്ലാതാക്കൂ
  3. എന്റെ കുഞ്ഞാപ്പ , നുമ്മളെ മുകബുക്കല്ലേ നമള്ളെയെല്ലാം

    മറുപടിഇല്ലാതാക്കൂ