2012 സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

ഞങ്ങളുടെ ഓണാഘോഷം !!!

KCWA പൊന്നോണം 2012 !

9-9-2012(ഞായര്‍) അന്നായിരുന്നു ചെന്നൈയില്‍ കോടമ്പക്കത്തും പരിസര പ്രദേശങ്ങളിലും വസിക്കുന്ന മലയാളികളുടെ സംഘടനയായ KCWA യുടെ 2012 ലെ ഓണാഘോഷം !!! 
മലയാളികളുടെ സ്വന്തം ആഘോഷമായ ഓണം കേരളത്തിലുള്ളവരെക്കള്‍ ആഘോഷമാക്കി ആഘോഷികുന്നത് ! പ്രവാസികളായ മലയാളികളാണ്.
ചെന്നൈയില്‍ 3മാസക്കാലമാണ് ഓണാഘോഷം ഓരോ ഞായറാഴ്ചയും ഓരോ സംഘടനകള്‍ വീതം ആഗസ്റ്റ്‌ ആദ്യവാരം മുതല്‍ ഒക്ടോബര്‍ അവസാന വാരം നടത്തി വരാറുണ്ട്. ഓണത്തോട് അടുത്ത ഞായറാഴ്ചകളില്‍ ചിലപ്പോള്‍ രണ്ടും മൂന്നും സംഘടനകളുടെ ഓണാഘോഷങ്ങള്‍ നടക്കാറുണ്ട്. ഈ വിനീധനെ പോലുള്ളവര്‍ക്ക് ഓണക്കാലത്ത് ചുരുങ്ങിയത് അരഡസന്‍ ഓണസദ്യ ഉറപ്പാ!
ഇവിടുത്തെ റസ്റ്റൊറന്റുകളില്‍ ഓണക്കാലത്ത് സദ്യയുടെ വില 200 മുതല്‍ 500 വരെയാണ് ! അതിനും റസ്റ്റൊറന്റുകളില്‍ ഓണക്കാലത്ത് ക്യു ആണ്! ഈ അടുത്ത കാലത്തായി ഒരു വിധം എല്ലാ കേരള  റസ്റ്റൊറന്റുകളിലും ഓണസദ്യ ഉണ്ടാവാറുണ്ട്! അതും ഉത്രാടം മുതല്‍ ഒരാഴ്ചകാലം ! ചില റസ്റ്റൊറന്റുകളില്‍ ഇതിനായി കേരളത്തില്‍ നിന്ന് ഒരാഴ്ചകാലത്തേക്ക് പേരുകേട്ട പാചക വിദഗ്തരെയും ദേഹണ്ണക്കാരെയും വെരുതാറുണ്ട് !! അങ്ങിനെ ഒക്കെയാണ് ചെന്നൈ മലയാളികളുടെ ഓണാഘോഷം !
അതിനുപുറമേ തമിഴ്നാട്ടിലെ മൊത്തം മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ CTMA "ആവണിപൂവരങ്ങ് " എന്ന പേരില്‍ 2ദിവസം നീണ്ടു നില്‍കുന്ന അത്യുജലമായ ഓണാഘോഷം നടത്താറുണ്ട് ! (അതിനെ പറ്റി മറ്റൊരു ബ്ലോഗില്‍ പറയാം)  
 KCWA യുടെ ഓണാഘോഷം 9-9-2012(ഞായര്‍) 2 മണിക്ക് പൂകള മത്സരതോടുകൂടി ആഘോഷങ്ങള്‍ ആരംഭിച്ചു ! 3 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു !



ടീം  A
ടീം B
                                                                 
ടീം  C

അടുത്ത ഇനം കുട്ടികള്കുള്ള ചിത്രം വരയും പെയിന്റിങ്ങും  മത്സരമായിരുന്നു ! ഈ പരിപടികളുടെ ഫോട്ടോകള്‍ മൊബൈലില്‍ ആയിരുന്നു എടുത്തത്‌ അത് മെമ്മറി കാര്‍ഡില് നിന്ന് സിസ്റ്റത്തിലേക്ക് കോപി ചെയുമ്പോള്‍ "പണി കിട്ടി" അതില്‍ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും നഷ്ടപെട്ടു ! കുറച്ച് അപൂര്‍വ ഫോട്ടോകള്‍ ഉണ്ടായിരുന്നു ! പോയതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ !
ഈ സമയമെല്ലാം സ്റ്റേജ് അതിഥികള്‍ക്കും കലാപരിപാടികള്‍ക്കും വേണ്ടി കാതുകിടക്കുകയായിരുന്നു !

പ്രശസ്തരും അപ്രശസ്തരും ആയ അതിഥികള്‍ ഒറ്റക്കും കുടുംബസമേധവും എത്തി തുടങ്ങി !


ഒരു കാലഘട്ടത്തിലെ പ്രശസ്ത മലയാള സിനിമാസംവീധായകന്‍ ശശികുമാര്‍ സാറിനെ സ്വീകരിച്ചിരുത്തുന്നു !
പ്രശസ്തനും സിനിമാകാരനും  എല്ലങ്ങിലും ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ സംഗീത സംവീധായകര്‍ ആത്മകഥ എഴുതുകയാണെങ്ങില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കഥാപാത്രം രാജന്‍ സി ജോസഫും (Bison Rajan) ഭാര്യയും !
സംഘടനയുടെ വനിതാ വിഭാഗം സെക്രടറിയും ലേഖകന്റെ കുടുംബവും  ഒരു കാലഘട്ടത്തില്  മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ടി ആര്‍ ഓമനയോടൊപ്പം !
ഗായകന്‍ അജ്മല്‍ ബാബു  ടി ആര്‍ ഓമന, നടി ഡോ. ലളിതകുമാരി, സംഘടനയുടെ വനിതാ വിഭാഗം പ്രതിനിധികള്‍ എന്നിവരോടൊപ്പം  !
പുതേരി രഘുവേട്ടനും കുടുംബവും
സംഘാടകരുടെ മനം കുളിര്പിച്ച നിറഞ്ഞ സദസ്സ് !

ഇനി മാവേലി തമ്പുരാനെ വരവേല്കാനുള്ള തെയ്യാറെടുപ്പ് !
മാവേലി തമ്പുരാനേ സംഘടനയുടെ സെക്രടറിയും മറ്റും ചേര്‍ന്ന് ഹാളിലേക്ക് ആനയിക്കുന്നു !
സ്റ്റേജിലേകുള്ള വഴിയില്‍ പ്രിയ ഗുരു കാരണവര്‍ക്ക് തമ്പുരാന്റെ വക നമസ്കാരം !
മാവേലി തമ്പുരാന് തന്റെ പ്രിയ പ്രജകളെ അഭിസംബോധന ചെയ്യുന്നു !

അടുത്തത് പ്രാര്‍ത്ഥന ആയിരുന്നു.
സംഘടന സെക്രടറിയുടെ മകള്‍ പ്രാര്‍ത്ഥന ഗാനം ആലപിക്കുന്നു ! 
അടുത്തതായി നിലവിളക്ക് കത്തിക്കല്‍ !
ആദ്യത്തെ തിരി കൊളുത്തിയത് ടി ആര്‍ ഓമന !


മാവേലി തമ്പുരാന്‍ തിരികൊളുത്തുന്നു !


മുഖ്യ അതിഥി വിജയ് ആദിരാജ് (തമിഴ് സിനിമാനടന്‍) തിരി കത്തിക്കുന്നു !


സംഘടനയുടെ പ്രസിഡന്റ് ജെ എം രാജു തിരി കത്തിക്കുന്നു !




സംഘടനയുടെ വനിതാ വിഭാഗം സെക്രടറി ടി ആര്‍ ഓമനയെ ഷാള്‍ അണിയിച്ച് ആദരിക്കുന്നു






 കാര്യ പരിപാടിയില്‍ അടുത്തത് പൊതുയോഗം ആയിരുന്നു സ്വാഗത പ്രസംഗവും അദ്യക്ഷ പ്രസംഗവും കഴിയുമ്പോഴേക്കും സദസ്യര്‍ക്ക് ഓണാശംസകള്‍ നേരാന്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്  CTMAയുടെ  പ്രസിഡന്റ്  എം നന്ദ ഗോവിന്ദ്‌  അവിടെ എത്തി ! (AIMAയുടെ നേത്രത്വത്തില്‍ ചെന്നൈയില്‍ വെച്ച്  യേശുദാസിനെ ആദരിക്കുന്ന മാത്രവന്ദനം എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നത് അന്ന് തന്നെ ആയിരുന്നു അതിന്റെ മുഖ്യ സംഘാടകന്‍ കൂടി ആണ് എം നന്ദ ഗോവിന്ദ്‌) പലവിധ തിരക്കുകള്ക്ക്  ഇടയിലും ഓടി എത്തി ഞങ്ങളുടെ കൂടെ ഞങ്ങളുടെ ആഘോഷത്തില്‍ പങ്കെടുത് ഞങ്ങള്‍ക്ക് ഓണാശംസകള്‍ നേരാന്‍ സമയം കണ്ടെത്തിയ എം നന്ദ ഗോവിന്ദനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല ! 











           എം നന്ദ ഗോവിന്ദ്‌  സദസ്യര്‍ക്ക് ഓണാശംസകള്‍ നേരുന്നു 

അടുത്ത  ഇനം 2011-2012 അധ്യയന വര്‍ഷത്തില്‍ 10ലും 12ലും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ സംഘടനാ അംഗങ്ങളുടെ മക്കള്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ദാനം ആയിരുന്നു അത് മുഖ്യ അതിഥി വിജയ് ആദിരാജ് നിര്‍വഹിച്ചു. ഇവിടം മുതലുള്ള ഫോട്ടോകള്‍ എടുത്തത്‌ മൊബൈലില്‍ ആയിരുന്നു അതിലുണ്ടായിരുന്ന മെമ്മറി കാര്‍ഡാണ്‌ പണി തന്നത്. "ഇചിരിപോരം ഉള്ള ഈ മെമ്മറി കാര്‍ഡ്‌ ഇമ്മാതിരി പണി തരും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിജാരിച്ചതല്ല" !!!
അടുത്തത് സംഘടനയുടെ വനിതാ വിഭാഗം അവതരിപികുന്ന തിരുവാതിര കളി ആയിരുന്നു. വനിതാ അംഗങ്ങള് അത് വളരെ ഭംഗിയായി അവതരിപിച്ചു.
ഇപ്പോള്‍ സമയം 6.30 അടുത്ത പരിപാടിയാണ് ഞങ്ങളുടെ ക്ഷണ കത്തിലെ  ഹൈ ലൈറ്റ് സംഘടനയിലെ അംഗങ്ങള് അവതരിപികുന്ന ഹാസ്യ നാടകം ""പാതാള ഭൈരവന്‍ "" ചിരിയുടെ മാല പടക്കം പൊട്ടിക്കാം എന്ന ഉദ്ദേശതോട് കൂടി 3മാസം മുമ്പ് തന്നെ നാടകത്തിന്റെ റിഹേഴ്സല്‍ തുടങ്ങിയിരുന്നു. നാടകങ്ങളുടെ അരങ്ങിലും അണിഅറയിലും പ്രവര്‍ത്തിച്ച് പരിജയമുള്ള 2 പേര് മാത്രമേ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളൂ. ബാകിയുള്ള എന്നെപോലുള്ളവര്‍ നാടകങ്ങളുടെ അരങ്ങിലും അണിഅറയിലും പോയിട്ട് അയലത്തും കൂടി പോയി പരിജയമില്ലാതവരാണ്‌. നാടകത്തില്‍ എനിക്കുള്ള ഭാഗം അണിഅറയില്‍ ആയിരുന്നു സ്ക്രിപ്റ്റ് വായനയും കണ്ട്രോളിങ്ങും. നാടകം ചിരിയുടെ മാല പടക്കം ഒന്നും പൊട്ടിച്ചില്ലങ്ങിലും സംഘടനാ ഭാരവാഹികള്‍ക്കും നാടകത്തില്‍ അഭിനയിച്ചവരുടെ കുടുംബത്തിലുള്ളവര്‍ക്കും കാലാകാലം പറഞ്ഞ് ചിരിക്കാനുള്ള വകുപ്പായി !!!
സ്റ്റേജിലേക്ക് കയറുന്നതിനു മുമ്പ് ആശീര്‍വാദം തേടി ലേഖകനും മകളും ശശികുമാര്‍ സാറിനരികെ ! 
 അടുത്ത ഇനം കുട്ടികളുടെ ഡാന്‍സ് ആയിരുന്നു. എന്റെ മകള്‍ ഇശലിന്റെ ഡാന്‍സും ഉണ്ടായിരുന്നു !
 ഇശലിന്റെ ഡാന്‍സ് കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക !!!

എല്ലാ പരിപാടികളുടെയും ഫോട്ടോസ് എടുത്തിരുന്നു. ബ്ലോഗില്‍ ഇടാനുള്ള ഉദ്ദേശത്തോട് കൂടിത്തന്നെ ഇവിടുന്ന് അങ്ങോട്ടുള്ള എല്ലാ പരിപടികളുടെയും ഫോട്ടോസ് മൊബൈലില്‍ ആണ് എടുത്തത്‌ അതിന്റെ  മെമ്മറി കാര്‍ഡ്‌ ആണ് അസ്സല്‍ പണി തന്ന്‌ എന്നെ നിരാശനാകിയത് ! 
സംഘാടകര്‍  ഏല്പിച്ച ഒരു ഫോട്ടോ ഗ്രാഫര്‍ ഉണ്ടായിരുന്നു അവനോട് ഇവിടുന്ന് അങ്ങോട്ടുള്ള ഫോട്ടോകള് ഒന്ന് കോപി ചെയ്തു തരുമോ എന്ന് ചോദിച്ചു നോക്കി അപ്പോഴെല്ലേ അവന്റെ പവര്‍ കണ്ടത് ! 

സ്റ്റേജില് അടുത്ത പരിപാടി സംഘടനയുടെ സ്വന്തം ഓര്കസ്ട്രയുടെ ഗാനമേള ആയിരുന്നു. ഒപ്പം ഹാളിന്റെ മറുഭാഗത്ത്‌ ഓണസദ്യയും ആരംഭിച്ചു ! 8 മണിക്ക് ആരംഭിച്ച ഗാനമേളയും സദ്യയും 10.30 ആയപ്പോഴേക്കും അവസാനിച്ചു. അവിടന്നങ്ങോട്ട് ഒരുമണിക്കൂര്‍ സ്റ്റേജ്‌ സംഘാടകര്‍ക്ക് ആടാനും പാടാനും ഉള്ളതായിരുന്നു.

10 മണിമുതല്‍ ക്ഷണികപെട്ട അതിഥികള്‍ ഓരോരുത്തരായി നന്ദിയും യാത്രയും പറഞ്ഞ് തിരിച്ച് പോക്ക് തുടങ്ങി. എല്ലാവര്ക്കും ഞങ്ങളുടെ പരിപാടികളെ പറ്റി നല്ല അഭിപ്രായമായിരുന്നു പ്രത്യേഗിച്ച് ഗാനമേളയും സദ്യയും !!

ഗാനമേളയില്‍ പാടാന്‍ ഗായഗന്‍ സീറോ ബാബു എന്ന ബാബുക്ക വന്നിരുന്നു. ബാബുക്കയെ പറ്റി ചെറുപകാലം തൊട്ടെ കേള്കാറുണ്ടായിരുന്നെങ്ങിലും നേരില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. തമ്മില്‍ പരിജയപെട്ടപോള്‍ ശെരിക്കും എന്നെ ഞെട്ടിച്ചു ! "കോടമ്പാക്കം കുറിപ്പുകള്‍" എന്ന ലേഖന പരമ്പര മാധ്യമം ആഴ്ചപതിപ്പില്‍ എഴുതിയ ഞങ്ങള്‍ ബാബു എന്ന് വിളിക്കുന്ന എസ്.രാജേന്ദ്രബാബുവാണ് ഞങ്ങളെ തമ്മില്‍ പരിജയപെടുത്തിയത് ഹോളിവുഡ് അലിയുടെ അനിയന്‍ എന്ന് പറഞ്ഞു കൊണ്ടായിരുന്നു.ബാബു എന്നെ ബാബുക്കക് പരിജയപെടുതിയത് പിന്നെ പിരിയുന്നത് വരെ ബാബുക്കക് പറയാനുണ്ടായിരുന്നത്  40കൊല്ലം മുമ്പ് എന്റെ ജ്യേഷ്ഠന്‍ അലിയും ബാബുക്കയും തമ്മിലുള്ള പഴയകാല കോടമ്പാക്കം കഥകളായിരുന്നു.ഈ പ്രായത്തിലും ഇത്ര ഭംഗിയായി പാടുന്ന ബാബുക്കയെ കണ്ടു ഞാന്‍ ശെരിക്കും വാ പൊളിച്ച് നിന്നു പോയി.ബാബുക്കയുടെ കൂടെ നിന്ന് രണ്ട് ഫോട്ടോ എടുത്തിരുന്നു അതും പോയി. ഗാനമേളയില്‍ താരം അജ്മല്‍ ബാബു ആയിരുന്നു. 

സദ്യയുടെ കരാര്‍ കൊടുത്തിരുന്നത് കേറ്ററിംഗ് നടത്തുന്ന മലയാളിയായ സുനിലിനായിരുന്നു. ഇതിന് മുമ്പുള്ള രണ്ട് വര്‍ഷവും സുനിലും ടീമും തന്നെയായിരുന്നു ഞങ്ങളുടെ ഓണസദ്യ ഓരുക്കിയിരുന്നത്. ഞങ്ങള്‍ വിളിച്ചു വരുത്തിയ അഥിതികള്‍ക്ക് വിളമ്പാന്‍ ഒരു അത്യുഗ്രന്‍ ഓണസദ്യ ഒരുക്കി തന്ന സുനിലിനെയും ടീമിനെയും  എത്ര അഭിനന്ദിച്ചാലും മതിയാവില്ല..സദ്യയെ പറ്റി അതിഥികള്‍ക്ക് എല്ലാം വളരെ നല്ല അഭിപ്രായമായിരുന്നു  സുനില്‍ നല്ലൊരു ഗായഗന്‍ കൂടിയാണ്.

10.30മുതല്‍ ഒരുമണിക്കൂര്‍ രണ്ടെണ്ണം വിട്ട് വന്നവരുടെ പാട്ടും ഡാന്‍സും ആയിരുന്നു സ്റ്റേജില്‍. അവസാനം KCWAയുടെ ആസ്ഥാന ഗായഗന്‍ റാഫിയുടെ നേത്രത്വത്തില്‍ "കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചു പെണ്ണെ" എന്ന സംഘഗാനം രണ്ടെണ്ണം വിട്ടവര്‍ എല്ലാവരും കൂടി ആലപിച്ചുകൊണ്ട്  KCWAയുടെ "പൊന്നോണം 2012" എന്ന ഓണാഘോഷത്തിന്‌ സമാപനം കുറിച്ചു...
   
          




 



   

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കുഞ്ഞാപ്പുവിന്റെ നിര്‍ദേശം പ്രകാരം ഒരറിയിപ്പ് !

കുഞ്ഞാപ്പു 

കുഞ്ഞാപ്പുവിന്റെ നിര്‍ദേശം മാനിച്ച് മുഖബുക്കില്‍ നേരിട്ട് പോസ്ററലും കമന്റലും നിര്‍ത്തുകയാണ് ! 
അതിലും കുഞ്ഞാപ്പുവിന് സംശയം  "സിഗരറ്റു വലി നിറുത്തിയ മാതിരി ആവുമോ" ആവില്ലായിരിക്കും എന്ന് കരുതാം! അങ്ങിനെ ചോദിച്ചതിന് അവനെ കുറ്റം പറയാന്‍ പറ്റൂല അവന്റെ സംശയം ന്യായമാണ് . 48 കൊല്ലത്തെ ജീവിത ഓട്ടങ്ങള്‍കിടയില്‍ 50 കൂടുതല്‍ പ്രാവശ്യം കുഞ്ഞാപ്പുവിനെ സാക്ഷിയാക്കി സിഗരറ്റു വലി നിറുത്തിയിട്ടുണ്ട്.
ഇപ്പൊ നിങ്ങള്‍ക്ക് ഒരു സംശയം ഉണ്ടാവും "ആരാണ് ഈ കുഞ്ഞാപ്പു" എന്ന് . അത് ഞ്യായം! പഹയന്‍ ഇന്റെ ഒരു ബാല്യകാല ചങ്ങായി ആണ്. പഹയന്‍ എന്റെ കൂടെ സ്കൂളുകളിലോ മദ്രസകളിലോ പഠിച്ചിട്ടില്ല പിന്നെ എങ്ങിനെ എവിടം മുതല്‍ എന്റെ ചങ്ങായി ആയി കൂടി എന്ന് പടച്ചോന് മാത്രമേ അറിയൂ. കടലാസ്സുകള്‍ ചുരുട്ടി കൂട്ടി ഉണ്ടയാക്കി അത് ചാക്കും നൂല്‍ കൊണ്ട് വരിഞ്ഞു കെട്ടി കുടുബോള്‍ കളിച്ചു നടന്നിരുന്ന കാലം മുതല്‍ പഹയന്‍ ഇന്റെ ചങ്ങായി ആണ്.
പഹയന്റെ  ബിരുധാന്ധബിരുധം നാലാം ക്ളാസ്സും ഗുസ്ഥിയുമാണ് ന്നാലും !!! മാപ്പിള പാട്ടിനെ കൊന്ന് കൊലവിളിച്ച ഒരു ആല്‍ബത്തിലെ പാട്ടിലെ വരി "ശുക്കൂര്‍ സുന്ദരനാ ഓനൊരു വല്ലാത്ത സംഭവമാ" അത് പോലെ കുഞ്ഞാപ്പു സുന്ദരന്‍ എല്ലങ്ങിലും (അസൂയ) പഹയനൊരു സംഭവമാണ്. ഭൂമിലയാളത്തില്‍ മൂപര്‍ക്ക് അറിവില്ല്യാത്ത ഒരു സങ്ങ്തീം ഇല്ല്യ. കുഞ്ഞാപ്പുവിന് എല്ലാത്തിനെ പറ്റിയും കുഞ്ഞാപ്പുവിന്റെതായ ചിന്തനങ്ങള്‍ ഉണ്ട്.
കുഞ്ഞാപ്പു കഥകള്‍ മങ്ങാട്ടച്ചന്റെയും കുഞ്ഞായി മുസ്ലിയാരുടെയും കഥകള്‍ പോലെ കുറെ ഉണ്ട് അതെല്ലാം വഴിയെ ബ്ലോഗാക്കാം ഇപ്പൊ വന്ന കാര്യം പറയാം. രണ്ട് ദിവസം മുന്പ് കുഞാപ്പുമായി നേരില്‍ ചാറ്റിയപ്പോള്‍ മുഖബുക്ക് കഥകളും ബ്ലോഗ്‌ കഥകളും ചാറ്റുക ഉണ്ടായി അതില്‍ കുഞ്ഞാപ്പു തോണ്ടി കാണിച്ചു തന്ന സങ്ങതികളില്‍ ഒന്ന് മുഖബുക്കിലെ ഇസ്പതിനായിരം ഗ്രൂപ്കളില്‍ കൂടിയുള്ള ഇടങ്ങറ്‌. ഇന്നേവരെ ഞാനായിട്ട് ഒരു ഗ്രൂപും തുടങ്ങിയിട്ടില്ല പക്കേങ്ങിലും വിരിലില്‍ എണ്ണാവുന്നതിലും കൂടുതല്‍ ഗ്രൂപുകളുടെ അഡ്മിന്‍ ആണ് ഈ വിനീധന്‍. അതുകൊണ്ടുള്ള എടങ്ങേറ് കുറച്ചൊന്നും എല്ല. ഓരോരോ ഗ്രൂപ്പില്‍ പോയി സ്റ്റാറ്റസ് പോസ്റ്റാനും ഓടിനടന്ന് പോസ്റ്റുകള്‍ക്ക്‌ കമന്റാനും ഉള്ള എടങ്ങേറ് പറഞ്ഞപ്പോള്‍ കുഞ്ഞാപ്പു തന്ന ഫുദ്ധിയാണ് .
മുഖബുക്കില്‍ ലൈക്കാം ശെയറാം പക്കേങ്ങില് പോസ്ററലും കമന്റലും പാടില്ല. മൂപരുടെ ഉപദേശം മുഖബുക്കിലെ പോസ്റ്റുകളും കമന്റുകളും എന്നും വായിക്കുക എന്നിട്ട് എല്ലാത്തിനും കൂടിയുള്ളവ കമന്റായും സ്റ്റാറ്റസ് ആയും എല്ലാം കൂടി കൂട്ടി കുഴച്ച് ആഴ്ചയില്‍ ഒന്ന് വീതം ആനവായില്‍ അമ്പായങ്ങ പോലുള്ള ഓരോ ബ്ലോഗുണ്ടാക്കി പോസ്റ്റിയാല്‍ മതി എന്നാണ്.
ഒന്ന് ഇരുത്തി ചിന്തിച്ചപോള്‍ എനിക്കും തോന്നി അതാണ്‌ നല്ലത് എന്ന് കാരണം 3 ദിവസം എമ്ര്‍ജിംങ്ങ് കേരളയുടെ പേരില്‍ മുഖബുക്കിലെ ഗ്രൂപായ ഗ്രൂപിലെല്ലാം ഓടിനടന്ന് കമന്റിയും പോസ്റ്റിയും അര്‍മാദിച് ഹരം പിടിച്ച് വരികയായിരുന്നു അപോഴാതാ സുരേഷ് ഗോപിയുടെ കോടീശ്വരന്‍ പരിപാടിയെ പോലെ "ദാ വന്നു ദേ പോയി" എന്ന സ്റ്റൈലില്‍ നമ്മുടെ സര്‍ക്കാര്‍ എല്ലാം കൂടി കെട്ടി പൂട്ടി വെച്ചത്. ഇതെല്ലാം ഉമ്മച്ചന്റെ ഓരോ തമാശ എല്ലാതെ എന്താ പറയ!!!!!!!!!!!!!!!!
അത്  കൊണ്ട് സുഹ്ര്തുകളെ ഇനി മുതല്‍ കുഞ്ഞാപ്പുവിന്റെ നിര്‍ദേശം മാനിച്ച് മുഖബുക്കില്‍ നേരിട്ട് പോസ്ററലും കമന്റലും ചെയുന്നതല്ല. (എത്ര കാലത്തേക്ക് എന്ന് ആര്‍ക്കറിയാം) എല്ലാം ബ്ലോഗിലൂടെ മാത്രം.

ബ്ലോഗ്‌ കുത്തി ടൈപ്പാന്‍ കുഞ്ഞാപ്പുവിന്റെ  കൂടെ മുഖബുക്കിലെ ചങ്ങായിമാരായ നിങ്ങളും എനിക്ക് ഉത്തേജനം നല്‍കുമെന്ന അതിമോഹത്തോടെ ( ഈ മോഹങ്ങള്‍ ഒക്കെയും വെറുതെ ആണെങ്ങിലും വെറുതെ മോഹിക്കുവാന്‍ മോഹം)  സലിം മൊയ്തീന്‍ എന്ന ബല്ലാത്ത പഹയന്‍!!!!!!!!!!!