2012 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ഡിവൈഡര്‍ എന്ന വില്ലന്‍ !

ഡിവൈഡര്‍ എന്ന വില്ലന്‍ !


അശാസ്ത്രീയമായ ഡിവൈഡറും, റൌണ്ടബൌട്ടും. കേരളത്തിലെ റോഡുകളില്‍ മിക്ക ഇടതും ഉണ്ട്.
ഓരോ അപകടം നടക്കുമ്പോള്‍ അവിടെ മാത്രം ശരിയാക്കി ആളുകളുടെ കണ്ണില്‍ പൊടിഇടുന്ന ഈ തട്ടിപ്പ് നിറുത്താറായില്ല


നടന്‍ ജഗതി ശ്രീ കുമാര്‍ അപകടത്തില്‍ പെട്ടപോഴും ഡിവൈഡര്‍ ആയിരുന്നു വില്ലന്‍. അന്ന് അവിടെ മാത്രം ശരിയാക്കി ! 

അതെ നാടകം ഇപ്പോള്‍ ചാലയിലും ആരങ്ങേറി. 

എന്തുകൊണ്ട് കേരളത്തിലെ മൊത്തം അശാസ്ത്രീയമായ ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്നില്ല?  

ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും രാത്രി സമയങ്ങളില്‍ ഡ്രൈവ്‌ ചെയ്യുന്നവര്‍ക്ക് കാണാനുള്ള സംവീധാനങ്ങള്‍ നമ്മുടെ നാട്ടിലെ മിക്ക സ്ഥലങ്ങളിലും ഇല്ല.

ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, ഹമ്പുകളും ഉള്ളതിനു മുന്നറിയിപ്പ്‌ ബോര്‍ഡുകളും രാത്രി സമയങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടിയുള്ള റിഫ്ലെക്ടരുകളും മിക്കഇടങ്ങളിലും കാണാറില്ല. 

     
കേരളത്തിലെ റോഡുകളില്‍ രാത്രി സമയങ്ങളില്‍ ഡിവൈഡര്‍ കാണാതെ അതിന്മേല്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒരു നിത്യ കാഴ്ചയാണ്.

മിക്കഅപകടങ്ങളിലും വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റാറുണ്ട് കാര്യമായ ആളപായങ്ങള്‍ ഉണ്ടാവാത്തതോന്നും വാര്‍ത്തയാവാറില്ല.
    
ഈ ഉള്ളവന്‍ തന്നെ പലപോഴും ബാപ്പകാരണവന്മാരുടെ പുണ്യം കൊണ്ടും വീട്ടിലുള്ളവരുടെ പ്രാര്തനകൊണ്ടും പടച്ചവന്റെ കാരുണ്യംകൊണ്ടും പല സ്ഥലത്ത് വെച്ചും ഡിവൈഡറില്‍ തട്ടി തടി കേടാകാതെ രക്ഷപെട്ടിട്ടുണ്ട്. 

എന്തുകൊണ്ട് കേരളത്തിലെ മൊത്തം അശാസ്ത്രീയമായ ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, പൊളിച്ചുമാറ്റാനും
മറ്റിടങ്ങളില്‍ മുന്നറിയിപ്പ്‌ ബോര്‍ഡുകളും റിഫ്ലെക്ടരുകളും മറ്റും സ്ഥാപിക്കുവാനും ഉള്ള നടപടികള്‍ എടുക്കുന്നില്ല?


"വാല്‍കഷ്ണം" 
 
അപകടങ്ങള്‍ ഉണ്ടായിട്ട് നടപടി എടുക്കുന്നതിനു പകരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള  നടപടി എടുത്തുകൂടെ ?
   

2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

ദയവുചെയ്ത് ഞങ്ങളുടെ നെഞ്ചത്തോട്ട് കയറരുതെ !!!!!!


കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി കുടത്തില്‍ അടച്ചുവെച്ച ഒരു ഭൂതം ഉണ്ട് ദയവുചെയ്ത് അതിനെ തുറന്ന് വിടരുതെ . അത് മറ്റൊന്നുമല്ല നമ്മുടെ സ്വന്തം മുല്ലപെരിയാര്‍ ഡാം എന്തായിരുന്നു കഴിഞ്ഞ വര്ഷം നടത്തിയ കോലാഹലങ്ങള്‍!!!!!!

              ഇപ്പൊ പൊട്ടും കേരളം രണ്ടാവും മൂന്നാവും എന്തെല്ലാം പറഞ്ഞു! ( മലപ്പുറംകത്തി, മെഷീന്‍ഗണ്, ബോംപ്‌, ഓലകെടെമൂട് ) ജോസഫും, മാണിയും, ബിജിമോളും, കൂടെ അച്ചുമാമനും, പോരാത്തതിന് സോളിടാരിറ്റിയും, എല്ലാറ്റിനും ചൂട്ട് പിടിക്കാന്‍ ഭരണകൂടവും, എല്ലാവരും കൂടി ഉറഞ്ഞു തുള്ളി ഡാം പോട്ടാതിരിക്കാന്‍. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ കുറെ ചാനലുകാരും കൈഅടിക്കാന്‍ മാധ്യമ പടയും പോരെ പൂരം!!!

 എന്നിട്ടോ ഡാം ഒട്ട് പോട്ടിയതുമില്ല പോളിഞ്ഞതുമില്ല അത് ഇപ്പോഴും പഴയതിലും പ്രൌഡിയോടെ നെഞ്ച് വിരിച്ച് നില്‍കുന്നു.... ഉറഞ്ഞു തുള്ളിയവര്‍ എല്ലാം ശെലവരാജിനെയും നെയാറ്റിന്‍കരയും കിട്ടിയപ്പോള്‍ എന്തോന്ന് ഡാം!! അതിലും വലുത് നെയാറ്റിന്‍കരയിലുണ്ട്!!!  എന്ന്  പറഞ്ഞു നെയാറ്റിന്‍കരയിലേക് ഓടി. ( അങ്ങിനെ പാവനാഴി ശവമായി ) ആ ഉറഞ്ഞു തുള്ളലിന്റെ അനന്തരഫലം അനുഭവിച്ചതും നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയതും തമിഴ്നാട്ടില്‍ കഴിയുന്ന പാവം മലയാളികള്‍ ആയിരുന്നു. കുറേ പേര്‍ക് അടികൊണ്ടു.. കുറേ പേരുടെ കച്ചവട സ്ഥാബനങ്ങള്‍ നശിപികപെട്ടു... കുറേ ആളുകള്‍ക് ഉപജീവിതമാര്ഗം ഇല്ലാതായി..... പലരും പലതും ഉപേക്ഷിച്ച് തമിഴ്നാട്ടില്‍ നിന്ന് തന്നെ ഓടിപോയി...... ഭാഗ്യമോ നിര്‍ഭാഗ്യമോ രക്തസാക്ഷി ഉണ്ടായില്ല.!!!!

  അപ്പോഴൊന്നും ഞങ്ങളെ സഹായികാനോ അനുഭാവം പ്രകടിപികാനോ ആരെയും കണ്ടില്ല. 

  അവസാനം നില്കകള്ളിയില്ലാതെ ഞങ്ങളുടെ നിലനില്പിന് വേണ്ടി മനസില്ലാ മനസോടെ  തമിഴ്നാട്ടിലെ എല്ലാ മലയാളി സംഘടനകളുടെയും കേന്ദ്രസംഘടനയായ C T M A ക്ക് കേരളത്തിന്‌ എതിരെ പ്രസ്താവന ഇറകേണ്ട ഗതികേട് വന്നു....... അതിനുശേഷമാണ് മലയാളികള്‍ക്ക് എതിരെയുള്ള അക്രമം അവസാനിച്ചത്. അപ്പോള്‍ അതാവരുന്നു ഉറഞ്ഞു തുള്ളിയവരുടെ വാള്‍ ഞങ്ങള്‍ക്കെതിരെ ഞങ്ങളെ അവര്‍ കരിങ്കാലികള്‍ എന്നും കേരളത്തെ ഒറ്റിയവര്‍ എന്നും പറഞ്ഞ് കുറേ പുകില്‍ നടത്തി. C T M A യോട് പ്രസ്താവന പിന്‍വലിക്കണം എന്നും ആവശ്യപെട്ടു. ( കഥ അറിയാതെ ആട്ടം കാണുന്ന കുറെ മറുനാടന്‍ പ്രവാസിസുഹ്ര്തുകളും അവരോട് യോജിച്ചു )
ഞാന്‍ അടകമുള്ള പ്രവാസികള് ചിന്തികേണ്ട ഒരുകാര്യമുണ്ട് നാടിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവാസികള്ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തിട്ടുണ്ടോ പ്രവാസികളുടെ കീശയില്‍ കൈയിട്ടുവാരുകയല്ലാതെ? പ്രവാസികള്ക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ട് ഇപ്പോള്‍ തന്നെ നോക്കൂ ഗള്‍ഫില്‍ നിന്ന് ഒരാള്‍ക് നാട്ടില്‍ വന്ന് പോകാന്‍ എത്രയാ വീമാന കൂലി കൊടുകേണ്ടത് ! ഇന്ത്യകുള്ളില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്താന്‍ തീവണ്ടിക് റിസര്‍വേഷന്‍ കിട്ടണമെങ്ങില്‍ 3 മാസം മുന്ബ്‌ ബുക്ക്‌ ചെയ്യണം...  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍  എന്തെങ്ങിലും ചെയ്തിട്ടുണ്ടോ ഒരു ഹര്‍ത്താലോ കരിദിനമോ അങ്ങിനെ എന്തെങ്ങിലും നടത്തി നമ്മോട് അനുഭാവം പ്രകടിപിച്ചിട്ടുണ്ടോ?? (ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഒരു സമര പരിപാടിയോടും യോജിപ്പില്ല.)

എഴുതുകയാന്നെങ്ങില്‍ കാര്യങ്ങള്‍ നൂറുണ്ട്!!!! ബാകി അടുത്ത പോസ്റ്റില്‍!!!! 

   ഞാന്‍ പറഞ്ഞുവരുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യം സമരങ്ങളും ഹര്‍ത്താലുകളും നടത്താന്‍ കാരണങ്ങളാണ്. അവര്കൊന്നും നാടിന്‍റെ സമ്പത്ത്‌ സ്ഥിതിയോ പുരോഗനമോ ഒന്നും ഒരു പ്രശ്നമല്ല. അവര്കെല്ലാം ആവശ്യം സ്വന്തം പാര്‍ട്ടിയുടെ വളര്‍ച്ചയും പുരോഗമനവും മാത്രം. 

   കേരളത്തിലെ എല്ലാ കക്ഷിരാഷ്ട്രീയകാരോടും പറയാന്‍ ഉദേശികുന്നത് സമരങ്ങളും ഹര്‍ത്താലുകളും നടത്താന്‍ കാരണങ്ങള് ഒന്നും കിട്ടാതെ ചൊറിയുംകുത്തി ഇരികുമ്പോള്‍ മുല്ലപെരിയാറും പൊക്കിപിടിച്ച് ഞങ്ങളുടെ നെഞ്ചത്തോട്ട്  കയറരുതെ എന്നാണ്...................